പിതാവിന്റെ കയ്യിൽ നിന്ന് വീണ നാല് വയസ്സുകാരൻ മരിച്ചു

തിരുവനന്തപുരം: പാറശ്ശാലയില്‍ നാല് വയസ്സുകാരൻ ദുരന്തത്തില്‍ മരിച്ചു. നേഴ്സറിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിതാവിന്റെ കയ്യില്‍ നിന്ന് തെറിച്ച് വീണ് കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരിക്കുകയും ചെയ്തത്. പരുശുവയ്ക്കല്‍ സ്വദേശികളായ രജിന്‍ – ധന്യ ദമ്പതികളുടെ ഏകമകന്‍ ഇമാനാണ് അപകടത്തില്‍പ്പെട്ടത്.

അച്ഛൻ ഇമാനെ കയ്യിലെടുത്ത് നടക്കുന്നതിനിടയിൽ വീട്ടിനുള്ളില്‍ കിടന്നിരുന്ന കളിപ്പാട്ടത്തില്‍ പതറി തെറ്റി വീഴുകയായിരുന്നു. അച്ഛന്റെ കൈയിൽ നിന്നും താഴെ വീണ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ എത്തിച്ചു. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *