തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ചു; ആത്മഹത്യാക്കുറിപ്പിൽ മാനസിക സമ്മർദ്ദത്തിന്റെയും പരീക്ഷ ഭീതിയുടെയും സൂചന

തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശൻ (17) ആണ് തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു ദർശൻ.

പരീക്ഷക്കുമുമ്പ് മനോവിഷമം; ആത്മഹത്യാക്കുറിപ്പിൽ സൂചന

തിങ്കളാഴ്ച മുതൽ പരീക്ഷകൾ ആരംഭിക്കാനിരിക്കെ ദർശനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പഠനം പൂർത്തിയാക്കിയിട്ടും ഒന്നും ഓർമ്മിക്കാനാകുന്നില്ലെന്ന സന്ദേശം ആത്മഹത്യാക്കുറിപ്പിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കുടുംബത്തിനോ സുഹൃത്തുക്കൾക്കോ കുറ്റമില്ലെന്ന് കുറിപ്പിൽ

കിടപ്പുമുറിയിലെ മേശയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. “അച്ഛനും അമ്മയും ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല, ബുദ്ധിമുട്ടിച്ചിരുന്നെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിനഹൃദയനല്ല, അതിനാൽ യാത്രയാകുന്നു. എന്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആളുകളാകണം,” എന്നുമായിരുന്നു കുറിപ്പിലെ വരികൾ.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *