കട്ടപ്പന ∙ ജല അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷന്റെ കീഴിൽ വിവിധ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് വൊളന്റിയർമാരെ നിയമിക്കുന്നു. നിയമനം 179 ദിവസത്തിൽ കുറയാത്ത കാലത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജെജെഎം വൊളന്റിയർ തസ്തികയിലാണ്.
സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ/ഡിഗ്രി/ഐടിഐ യോഗ്യതയുള്ളവരെയും ജല അതോറിറ്റിയിൽ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കും.
അഭിമുഖം: മാർച്ച് 19, രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ, വെള്ളയാംകുടിയിലെ ജല അതോറിറ്റി ഓഫീസിൽ.
വിശദ വിവരങ്ങൾക്ക്: 04868-250101.