ജന്തുലോകത്ത് അനേകം പ്രത്യേകതകളുള്ള ജീവികളാണ് ഹയേന അഥവാ കഴുതപ്പുലി. ജന്തുലോകത്തില്‍ അപൂർവമായുള്ള സ്ത്രീ മേധാവിത്വം പിന്തുടരുന്ന ജീവിവർഗമാണു കഴുതപ്പുലികള്‍.
കഴുതപ്പുലികളുടെ ഒറ്റ ഗ്രൂപ്പില്‍ ഏകദേശം 130 ജീവികളുണ്ടാകും. അൻപതോളം പെണ്‍ കഴുതപ്പുലികളും അതില്‍ കുറഞ്ഞയെണ്ണത്തില്‍ ആണ്‍ കഴുതപ്പുലികളും പിന്നെ അൻപതോളം കുട്ടികളും.
ഇവർ ഓരോ ഗ്രൂപ്പുകളായി ജീവിക്കുന്നുണ്ടെങ്കിലും ഇതിനുള്ളില്‍ ഉപഗ്രൂപ്പുകളുമുണ്ട്.ഭക്ഷണം, സ്ഥലം ഈ കാര്യങ്ങളാണ് സിംഹങ്ങളും ഹയേന അറിയപ്പെടുന്ന കഴുതപ്പുലികളും തമ്മിലുള്ള മാത്സര്യത്തിന്റെ അടിസ്ഥാനം. ഇവയുടെ ആവാസവ്യവസ്ഥയില്‍ ഒട്ടേറെ മാനുകളുണ്ട്
ബ്രൗണ്‍, വരകളുള്ളത്, പുള്ളികളുള്ളത് എന്നീ വിഭാഗങ്ങളില്‍ കഴുതപ്പുലി പൊതുവായി കാണപ്പെടുന്നു. ഇതില്‍ പുള്ളികളുള്ളവയാണു സാവന്നയില്‍ കൂടുതലായി കാണപ്പെടുന്നത്. മികച്ച വേട്ടക്കാരാണു കഴുതപ്പുലികള്‍. സിംഹത്തേക്കാള്‍ മുൻപില്‍ നില്‍ക്കും ഇവരുടെ വേട്ടയ്‌ക്കുള്ള പാടവം. കഴുതപ്പുലികളുടെ 74 ശതമാനവും വേട്ടയും ഫലപ്രാപ്തിയിലെത്തുമ്ബോള്‍ സിംഹങ്ങളുടെ 30 ശതമാനം വേട്ടകളെ ഈ വിധത്തില്‍ വിജയകരമാകാറുള്ളൂ.
നാലരയടിവരെ പൊക്കവും 80 കിലോ വരെ ഭാരവുമുള്ള ഈ ജീവിവർഗത്തിന്റെ തലയ്‌ക്ക് വലിയ വലുപ്പമാണ്. ശക്തമായ താടിയെല്ലുകള്‍ ഇവയുടെ കടിബലം കൂട്ടുന്നു. ഇരയാക്കപ്പെടുന്ന മൃഗങ്ങളുടെ എല്ലുകള്‍ പോലും ഇവ ബാക്കിവയ്‌ക്കാറില്ല. ശക്തമായ മുൻകാലുകള്‍ വേട്ടയ്‌ക്ക് ഇവയ്‌ക്ക് ഗുണകരമാകുന്നു. ഒരു സീബ്രയെ അരമണിക്കൂർ കൊണ്ട് എല്ലുപോലും ബാക്കിവയ്‌ക്കാതെ ഭക്ഷിക്കാൻ ഇവയ്‌ക്കു കഴിയും.
ഒറ്റയ്‌ക്കൊറ്റയ്‌ക്കു സിംഹവുമായി ഏറ്റുമുട്ടിയാല്‍ സിംഹത്തിനു കഴുതപ്പുലികളെ തോല്‍പിച്ച് കൊല്ലാൻ സാധിക്കും. എന്നാല്‍ കഴുതപ്പുലികള്‍ കൂട്ടമായാണ് മിക്കപ്പോഴും എത്തുന്നത്. സംഘടിതമായ കരുത്തിനു മുന്നില്‍ പലപ്പോഴും സിംഹങ്ങള്‍ മുട്ടുമടക്കാറുണ്ട്.
