അടിമാലിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ചെങ്കുളം സ്വദേശി എബ്രഹാമാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെ ആനവിരട്ടിയിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ എബ്രഹാമിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെന്നും, സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു.