അടിമാലി ∙ പൈലറ്റാകുമെന്ന് കുട്ടിക്കാലം മുതലുള്ള സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള അവസാനഘട്ടത്തിൽ അടിമാലി ചാറ്റുപാറ സ്വദേശി അനഘ സോമൻ (24). ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പൈലറ്റ് ടെസ്റ്റിൽ വിജയിച്ചതോടെ, ഇനി അവശേഷിക്കുന്നത് അമേരിക്കയിലെ ഒന്നര വർഷത്തെ ഫ്ലൈയിംഗ് പരിശീലനം മാത്രമാണ്.
പ്ലസ് ടുവിന് ശേഷം BBA ഏവിയേഷൻ & എയർപോർട്ട് മാനേജ്മെന്റ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ അനഘ, സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിൽ പിന്നോട്ടുപോയിരുന്നില്ല. ശക്തമായ പരിശ്രമത്തിനൊടുവിൽ നിർണ്ണായകമായ DGCA പൈലറ്റ് പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയതോടെ, അന്താരാഷ്ട്ര പരിശീലനത്തിനായി അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അവൾ.
അമേരിക്കയിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ലൈസൻസ് നേടി സേവനമനുഷ്ഠിക്കണമെന്നാണ് അനഘയുടെ ലക്ഷ്യം. ചാറ്റുപാറ ഒഴുകയിൽ സോമൻ-ശോഭ ദമ്പതികളുടെ മകളായ അനഘയ്ക്ക് മേഘ എന്ന സഹോദരിയുമുണ്ട്.
#Adimali #Idukki #AnaghaSoman #PilotTraining #WomenInAviation