ഇടുക്കിയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു

ബൈസൺവാലിയിൽ ഗൃഹനാഥൻ വെട്ടേറ്റ് കൊല്ലപ്പെട്ടു. മരിച്ചത് ഓലിക്കൽ സുധൻ (68) ആണെന്ന് തിരിച്ചറിഞ്ഞു. അയൽവാസിയും പ്രതിയെന്നു സംശയിക്കുന്ന അജിത്തിനെ രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഏകദേശം 10 മണിയോടെ ചൊക്രമുടി പാറക്കടവ് ഭാഗത്തെ റോഡിലാണ് സുധന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സുധനും അജിത്തും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്നും, അതിലെ പക കൊലപാതകത്തിന് കാരണമായിരിക്കാമെന്നുമാണ് പോലീസ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *