‘മകനേ മടങ്ങിവരൂ…’; കേരളത്തിലുള്ള ബ്രിട്ടീഷ് യുദ്ധവിമാനത്തെ ‘പരസ്യമോഡലാക്കി’ യുകെയിലെ റെസ്റ്ററന്റും

രണ്ടാഴ്ചയായി കേരളത്തിൽ സന്ദർശനത്തിൽ കഴിയുന്ന ‘വിശിഷ്ടാതിഥി’ ഒരു വ്യക്തിയല്ല – ബ്രിട്ടീഷ് നാവികസേനയുടെ ആധുനിക എഫ്-35 യുദ്ധവിമാനമാണ്! സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അതീവ സുരക്ഷയ്ക്കിടയിലായാണ് ഈ യുദ്ധവിമാനം ഇപ്പോഴും പാർക്കിംഗിൽ ഉള്ളത്. ഇതിന്റെ സാന്നിധ്യം കേരള ടൂറിസം മുതൽ വിദേശ റസ്റ്റോറന്റുകളുവരെ സജീവമായി പരസ്യങ്ങളിൽ ഉപയോഗിച്ച് വൈറലാകുകയാണ്.

എഫ്-35 ടൂറിസം സ്റ്റാറായപ്പോൾ

കേരള ടൂറിസം കഴിഞ്ഞദിവസം നടത്തിയ യുദ്ധവിമാനത്തെ ആസ്പദമാക്കിയ പരസ്യം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചു പിടിച്ചു. “കേരളം അത്ര മനോഹരമാണ്, എനിക്ക് തിരിച്ച് പോകാനില്ല” എന്ന സന്ദേശവുമായാണ് ടൂറിസം വകുപ്പിന്റെ പരസ്യം. തങ്ങൾ കേരളത്തെ ഒരിക്കലും വിട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന തരത്തിലുള്ള കാമ്പെയിനായിരുന്നു ഇത്.

മാഞ്ചസ്റ്ററിലെ കേരളാ റെസ്റ്റോറന്റിന്റെ ട്രോൾ ആഡ്

ഇതേ പാതയിലൂടെ മുന്നോട്ട് പോയത് മാഞ്ചസ്റ്ററിലുള്ള ഒരു കേരളാ റെസ്റ്റോറന്റാണ്. “മകനേ മടങ്ങിവരൂ” എന്ന ക്യാപ്ഷനോടെയായിരുന്നു അവരുടെ പരസ്യം. ഇന്ത്യയിലെ ചായക്കടയ്ക്ക് മുന്നിൽ പാർക്കിംഗിൽ നിന്നു ചായ കുടിക്കുന്ന പൈലറ്റ്, കൈയിൽ ഹെൽമറ്റ്… എല്ലാം സൂക്ഷ്മ സൃഷ്ടികൾ. ആഡ് ക്യാപ്ഷനുകളിൽ കേരളത്തിന്റെ രുചിയെയും ‘വീട് തന്നെ ഇവിടെ പുനഃസൃഷ്ടിച്ചിരിക്കുന്നു’ എന്ന ആശയവുമുണ്ട്.

സുരക്ഷയും പരിചാരണപ്രവർത്തനങ്ങളും

ഇപ്പോൾ, വിമാനത്തിൻ്റെ തകരാർ പരിഹരിക്കാൻ 40 അംഗ ബ്രിട്ടീഷ്-അമേരിക്കൻ വിദഗ്ധ സംഘം എത്താൻ തയ്യാറെടുക്കുകയാണ്. ലോക്ക്ഹീഡ് മാർട്ടിന്റെ ടെക്‌നി‌ഷ്യൻമാരും ഈ സംഘത്തിലുണ്ടാകും.  സാങ്കേതിക നടപടികൾ – വിമാനത്തിന്റെ ചിറകുകൾ പോലും അഴിച്ചെടുക്കേണ്ടി വന്നേക്കും. അതിന് മുമ്പായി, കേന്ദ്ര പ്രതിരോധ-അഭ്യന്തര മന്ത്രാലയങ്ങളും, വ്യോമസേനയും അനുമതി നൽകണം.

രാഷ്ട്രീയതലത്തിൽ പ്രതിഷേധം

ഈ സംഭവം ബ്രിട്ടീഷ് പാർലമെന്റിലും ചർച്ചയായി. വിഐപി യുദ്ധവിമാനമെന്ന് വിശേഷിപ്പിക്കാവുന്ന എഫ്-35, നാറ്റോയുടെ സഖ്യത്തിലല്ലാത്ത രാജ്യത്ത് ഇത്രത്തോളം സമയം പാർക്കിങ് നിലനിർത്തുന്നത് സുരക്ഷാഭീഷണിയാകാമെന്ന ആശങ്ക പ്രതിപക്ഷ എംപിമാർ ഉയർത്തി. ബ്രിട്ടീഷ് പ്രതിരോധമന്ത്രി ലൂക്ക് പൊള്ളാർഡ് വിമാനം തികഞ്ഞ സുരക്ഷയിലാണെന്ന് ഉറപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *