നേര്യമംഗലം: കവളങ്ങാട് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ നേര്യമംഗലത്ത് നിർമാണം നടക്കുകയായിരുന്നു കെട്ടിടം ശനിയാഴ്ച രാവിലെ 11 ഓടെ തകർന്നുവീണു. 50ലധികം തൊഴിലാളികൾ ജോലിചെയ്തിരുന്നെങ്കിലും അവർ ഭക്ഷണത്തിന് പോയ സമയമായതിനാൽ വലിയ അപകടം ഒഴിവായി.
തകർച്ചയുടെ വ്യാപ്തി
ബീമുകളും പില്ലറുകളും ഇരുമ്പ് തൂണുകളും നിലം പൊത്തുകയും ഭിത്തികൾ തകർന്നുവീഴുകയും ചെയ്തു. ഹാൾ പോലുള്ള ഭീമൻ കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് തകർച്ച ഉണ്ടായത്. ബലക്ഷയം സംഭവിച്ചതിനാൽ അവശേഷിക്കുന്ന ഭാഗവും പൊളിച്ചു മാറ്റേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
നിർമ്മാണക്കമ്പനിയും നിർദേശിച്ച നടപടികളും
കോഴിക്കോട് ആസ്ഥാനമായ മലബാർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറുകാർ. ആകെ ഏഴ് കെട്ടിടങ്ങളുള്ള പദ്ധതിയിൽ ഇതിൽ ഒരെണ്ണത്തിന്റെ ഷോ വാളാണ് തകർന്നതെന്ന് ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ കാരണം പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
രാഷ്ട്രീയ ആരോപണങ്ങളും പ്രതിഷേധങ്ങളും
കെട്ടിടം തകർന്നതോടെ നിർമാണത്തിലെ അപാകതയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ചില്ലെന്നും അശാസ്ത്രീയ നിർമാണമാണെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ആരോപിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബു ഏലിയാസ് 10മുതൽ സമരം ആരംഭിക്കുമെന്ന് വ്യക്തമാക്കി.
ബാങ്കിന് നഷ്ടമുണ്ടോ?
സഹകരണ ബാങ്കിന് തകർച്ച മൂലം സാമ്പത്തിക നഷ്ടമില്ലെന്ന് പ്രസിഡന്റ് യാസർ മുഹമ്മദ് വ്യക്തമാക്കി. കരാറുകാർ കെട്ടിടം നിർമ്മിച്ച് ബാങ്കിന് കൈമാറുന്നതിനാൽ തകർച്ചയുടെ ബാധ്യത കമ്പനിക്കാണെന്ന് അദ്ദേഹം അറിയിച്ചു.