ഉപ്പുതറ: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളെ എൽഡിഎഫ് സർക്കാർ വഞ്ചിച്ചുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. ഉപ്പുതറ 15-ാം വാർഡ് കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യവെയായിരുന്നു എംഎൽഎയുടെ വിമർശനം.
തോട്ടം തൊഴിലാളികളുടെ ദിവസ ശമ്പളം 600 രൂപയാക്കുമെന്ന് ഒന്നാം പിണറായി സർക്കാർ വാഗ്ദാനം ചെയ്തെങ്കിലും ഒരു രൂപ പോലും കൂട്ടിയില്ല. രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ 700 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, 10 വർഷത്തിനിടെ വെറും 49 രൂപ മാത്രമാണ് വർധിപ്പിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സംസ്ഥാനത്തെ തൊഴിലാളികൾക്കും ജനങ്ങൾക്കും യഥാർത്ഥ നീതി ലഭിക്കാൻ യുഡിഎഫ് വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ പങ്കെടുത്ത പ്രമുഖർ
ഡിസിസി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ. സിറിയക് തോമസ്, അഡ്വ. അരുൺ പൊടിപാറ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ഷാൽ വെട്ടിക്കാട്ടിൽ, പി.എം. വർക്കി എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.