ഇടുക്കി: മാങ്കുളം വലിയ പാറക്കുട്ടിയിൽ അഴുകിയ നിലയിൽ ഒരു പുരുഷമൃതദേഹം കണ്ടെത്തി. ജൂൺ 13ന് കാണാതായ സിങ്കുകുടി സ്വദേശിയായ ആദിവാസി യുവാവ് ഖനിയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
നദിയിലുണ്ടായ ശക്തമായ ഒഴുക്കാണ് ശരീരം കൂടുതൽ അഴുകാൻ കാരണമെന്നു കരുതുന്നു. കാണാതായ യുവാവിനായി തുടരവിരുന്ന തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക സൂചനകളുടെ അടിസ്ഥാനത്തിലാണ് ഖനിയുടെ മൃതദേഹമാണെന്ന സംശയം ഉയർന്നത്.
സ്ഥിരീകരണത്തിന് ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. പോസ്റ്റുമോർട്ടം മറ്റ് നിയമനടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ഖനിയുടേതായി സ്ഥിരീകരിക്കപ്പെട്ടാൽ ഉടൻ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു.