കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ് Brother abused sister kochi news

കൊച്ചി: ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സ്വന്തം സഹോദരിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി സ്കൂളിലെ സഹപാഠികളോട് വിഷയം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

2024 ഡിസംബറിലാണ് ദാരുണ സംഭവമുണ്ടായത്. ഭയന്ന് കാര്യം വീട്ടുകാർക്ക് അറിയിക്കാതിരുന്ന പെൺകുട്ടി സ്കൂൾ കൂട്ടുകാരിയോട് ഈ വിവരം പറഞ്ഞതോടെയാണ് അധ്യാപകർ ഇടപെട്ടത്. തുടർച്ചയായ ശാരീരിക വേദന അനുഭവപ്പെട്ടതോടെയാണ് കുട്ടി സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞത്.

കൗൺസിലിങ് നൽകി, കേസ് പൊലീസ് അന്വേഷിക്കുന്നു

കുട്ടിക്ക് കൗൺസിലിങ് നൽകുകയും ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസിനെയും വിവരമറിയിക്കുകയും ചെയ്തു.

ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്നും വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്നയാളാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനിടയിൽ പ്രതിക്കെതിരെ പുതിയ പരാതികളും പൊലീസിന് ലഭിച്ചു.

പാലാരിവട്ടം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി പ്രായപൂർത്തിയാകാത്തയാളായതിനാൽ കേസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) പരിഗണിക്കും. പെൺകുട്ടിക്ക് തുടർച്ചയായി കൗൺസിലിങ് നൽകാനുള്ള നടപടികളും പൊലിസ് കൈക്കൊണ്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *