കൊച്ചി: ഒരു വർഷത്തിലധികമായി വയോധികന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയ മീൻമുള്ള് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 64കാരനായ അബ്ദുൽ വഹാബ് എന്നയാളുടെ ശ്വാസകോശത്തിൽ നിന്നും ബ്രോങ്കോസ്കോപിക് ശസ്ത്രക്രിയയിലൂടെ രണ്ട് സെ.മീ. നീളമുള്ള മുള്ള് VPS ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തു.
ഇടതു ഭാഗത്തെ നെഞ്ചുവേദന, ചുമ, ശ്വാസതടസ്സം എന്നിവ തുടങ്ങിയതിനെ തുടർന്ന് ഇയാൾ പല ആശുപത്രികളിലും ചികിത്സ തേടിയിരുന്നു. എന്നാൽ ഉറപ്പുള്ള കാരണം കണ്ടെത്താനായിരുന്നില്ല. ട്യൂമറാണെന്ന ധാരണയിൽ ചികിത്സ പോലും ആരംഭിച്ചിരുന്നു.
അടുത്തിടെ നടത്തിയ എൻഡോസ്കോപിക് പരിശോധനയിലാണ് ശരിയായ രോഗനിർണയം നടത്തിയത്. VPS ലേക്‌ഷോർ ആശുപത്രിയിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. മുജീബ് റഹ്മാൻ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി.