പിഎഫ് തുക ഇനി എടിഎം വഴി പിന്‍വലിക്കാം: ജനുവരി മുതല്‍ പുതിയ സൗകര്യം

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO) വരിക്കാര്‍ക്ക് പിഎഫ് തുക ഇനി എടിഎം വഴി പിന്‍വലിക്കാനാവും. ജനുവരി 2025 മുതല്‍ ഈ പുതിയ സൗകര്യം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

 

പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലൂടെ ഈ സേവനം സുനിശ്ചിതമാക്കും. ക്ലെയിമുകള്‍ വേഗത്തിൽ തീർപ്പാക്കുന്നതും തൊഴിലാളികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതും സാമ്പത്തിക സ്വാശ്രയത്വം കൂട്ടുന്നതും ലക്ഷ്യമിട്ടുള്ള ഈ നടപടിയിലൂടെ EPFO യുടെ സേവനമികവില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

അതിനൊപ്പം, പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക വര്‍ധിപ്പിക്കുന്നതായും EPFO അധികൃതര്‍ അറിയിച്ചു. നിലവിൽ രാജ്യത്ത് ഏഴ് കോടി വരിക്കാരാണ് പിഎഫ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

 

ഈ പുതിയ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍, തൊഴിലാളികള്‍ക്ക് അവരുടെ ഫണ്ടുകളില്‍ നിന്ന് നേരിട്ട് പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാകുന്നത് തൊഴിലാളി ക്ഷേമത്തിന് വലിയ മാറ്റം കൊണ്ടുവരുമെന്ന് കരുതുന്നു.

Tags : PF withdrawal through ATM, EPFO new updates 2024, Provident Fund ATM service, PF account withdrawal, EPFO January 2025 updates, Employee benefits in India, Easy PF withdrawal methods, EPFO ATM card, PF maximum deposit limit, Provident Fund news 2024.

Leave a Reply

Your email address will not be published. Required fields are marked *