ഇടുക്കി: ഇരട്ടയാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഹരിത കര്‍മസേന ശേഖരിച്ച മാലിന്യ കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ച് നിർമ്മിച്ച ചിത്രശലഭ ആകൃതിയിലുള്ള സെൽഫി പോയിന്റ് ശ്രദ്ധേയമാകുന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സജി മുത്തനാംകുഴി ഉദ്ഘാടനം ചെയ്ത സെൽഫി പോയിന്റിൽ ചിത്രങ്ങൾ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും നൽകും.
നെടുങ്കണ്ടം സ്വദേശി പ്രിൻസ് ആണ് ശിൽപി. പഞ്ചായത്തിലെ ഹരിത കര്‍മസേനയുടെ പ്രവർത്തനം രാജ്യത്തിന് മാതൃകയാണെന്ന് അധികൃതർ വ്യക്തമാക്കി. മാലിന്യമുക്ത സമൂഹത്തിനായി ഇരട്ടയാർ പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയിൽ, വൈസ് പ്രസിഡന്റ് രജനി സജി, പഞ്ചായത്തംഗങ്ങളായ ജെയ്‌നമ്മ ബേബി, ജോസ് തച്ചാ പറമ്പിൽ, സെക്രട്ടറി ധനേഷ് ബി., ജോസുകുട്ടി തോണക്കര എന്നിവർ പങ്കെടുത്തു.