കാർ മരത്തിലിടിച്ച് കോതമംഗലം സ്വദേശികളായ അച്ഛനും മകളും ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്, മൃതദേഹം പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും ദാരുണമായി മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42) ജോയ്ന (11)യുമാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കൂടെ ഉണ്ടായിരുന്ന മഞ്ജു (38), ജോയൽ (13), അലൻ (17) എന്നിവർക്ക് പരിക്കേറ്റു, എന്നാൽ ഇവരുടെ നില ഗുരുതരമല്ല.

പുലർച്ചെ ആറുമണിയോടെയാണ് പാലക്കാട്ടേക്ക് പോകുകയായിരുന്ന ഇവരുടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. അപകട വിവരം ലഭിച്ച ഉടൻ പൊലീസ് എത്തി, രക്ഷാപ്രവർത്തനം നടത്തി. കാറിന്റെ മുൻഭാഗം തകർന്ന നിലയിലായിരുന്നുവെന്നും ആംബുലൻസുകൾ വഴി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.

മൃതദേഹങ്ങൾ പുറത്തെടുക്കാൻ കാർ വെട്ടിപ്പൊളിക്കേണ്ടി വന്നു. അപകടസമയത്ത് കാർ ജയ്മോൻ തന്നെയാണ് ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *