ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്.

One thought on “ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  1. ഈ സംഭവം വളരെ ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ്. ഒരു കുടുംബത്തിന്റെ ഇത്രയും ദുരന്തം സഹിക്കാൻ കഴിയുമോ? സജീവ് മോഹനന്റെ കുടുംബത്തിന് എന്ത് സംഭവിച്ചിരിക്കാം? ഇത്രയും ചെറിയ കുട്ടികൾക്ക് ഇത് എങ്ങനെ സംഭവിച്ചു? പോലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യയാണെന്ന് പറയുന്നു, പക്ഷേ ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാകുമോ? ഈ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമോ? ഇത് പോലുള്ള സംഭവങ്ങൾ തടയാൻ നമുക്ക് എന്ത് ചെയ്യാം?

Leave a Reply

Your email address will not be published. Required fields are marked *