കട്ടപ്പന: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതികളായ രണ്ടുപേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിലാണ് കൊല്ലം, പത്തനംതിട്ട സ്വദേശികളായ രണ്ടുപേരെ പിടികൂടിയത്.
പത്തനംതിട്ട മല്ലപ്പള്ളി തെക്കേമുറിയിലെ പ്രമോദ് വർഗീസ്, കൊല്ലം കരുനാഗപ്പള്ളി കല്ലേലി കണ്ണാടിയിലെ ഉമ്മൻ തോമസ് എന്നിവരാണ് അറസ്റ്റിലായത്. ന്യൂസിലൻഡിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി രണ്ടര കോടിയിലധികം രൂപയാണ് ഇവർ പലരിൽ നിന്ന് തട്ടിയെടുത്തത്.
ഇടുക്കിയോടൊപ്പം കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും തട്ടിപ്പ് നടത്തിയതായി പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണങ്ങൾ തുടരുകയാണ്.