ഇടുക്കിയില്‍ പോലീസ് സ്റ്റേഷനിൽ ഒളിക്യാമറ: വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; പോലീസുകാരന് അറസ്റ്റിൽ

ഇടുക്കി: വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ഉണ്ടായ ഒളിക്യാമറ കേസിൽ പോലീസുകാരന് അറസ്റ്റു. സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വൈശാഖ് ആണ് പിടിയിലായത്. വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പിന്നീട് ഭീഷണിപ്പെടുത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

 

വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ വളപ്പിൽ വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറ്റുന്നതിനുള്ള പ്രത്യേക മുറിയിലാണ് ഒളിക്യാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇയാൾ ആ ദൃശ്യങ്ങൾ അവരുടെ ഫോണിലേക്ക് അയച്ചു. ഇവർ ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു.

 

സംഭവം പുറത്തായതോടെ വൈശാഖിനെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ് എന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *