ടെഹ്റാൻ: ഇറാനിലെ ഔദ്യോഗിക വാർത്താ ചാനലായ ഐആർഐബി ടെലിവിഷൻ ആസ്ഥാനത്തേക്ക് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി. ലൈവ് വാർത്താ അവതരണത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ അവതാരിക ഓടിപ്പോവുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
ഇസ്രായേൽ നേരത്തെ തന്നെ ടെഹ്റാനിലെ ജനങ്ങൾക്ക് ഒഴിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുശേഷമാണ് ഈ ശക്തമായ ആക്രമണം ഉണ്ടായത്. തലസ്ഥാന നഗരത്തിലെ കിഴക്കും പടിഞ്ഞാറും മേഖലകളിൽ പെട്ടെന്ന് സ്ഫോടനങ്ങൾ ഉണ്ടായി. തുടര്‍ന്ന് ടെഹ്റാനിലെ സ്വിസ് എംബസിയും അടച്ചു.
ഇറാനിൽ നിന്ന് തിരിച്ചടികൾ ആരംഭിച്ചതായും വടക്കൻ ഇസ്രായേലിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നു. നിലവിൽ ടെഹ്റാനിലെ ആകാശം പൂർണമായും വ്യോമസേനയുടെ നിയന്ത്രണത്തിലാണെന്നും പ്രധാന ഭരണകേന്ദ്രങ്ങളെ ഉടൻ ആക്രമിക്കുമെന്നും ഇസ്രായേൽ അറിയിച്ചു.
“നാം സാധാരണ പൗരന്മാരെ കൊല്ലുന്നതിൽ താൽപ്പര്യപ്പെട്ടില്ല. അതുകൊണ്ടാണ് താമസക്കാർ ഒഴിഞ്ഞാൽ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയത്” — എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പരാമർശം.https://youtu.be/JzhSLWv221c
