കട്ടപ്പന: കട്ടപ്പന ഫെസ്റ്റിന്റെ തീയതി 10 ദിവസം കൂടി നീട്ടി, 19-ന് സമാപിക്കുമെന്ന് ഫെസ്റ്റ് സംഘാടകർ അറിയിച്ചു. ജനകീയ ആവേശവും പങ്കാളിത്തവും കണക്കിലെടുത്ത്, നഗരസഭ കൗൺസിൽ അനുമതിയോടെ ഫെസ്റ്റിന്റെ തീയതി നീട്ടാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു.
ഫെസ്റ്റിൽ സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, യുവാക്കൾ തുടങ്ങി പലതരം പ്രേക്ഷകരും പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായ അണ്ടർ വാട്ടർ ടാണലും, ബേർഡ്സ് എക്സിനിഷനും ആളുകളെ ആകർഷിക്കുന്നവയാണ്.
പുതിയ അനുഭവങ്ങളുമായി ബോക്സിങ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി തന്നെ നഗരിയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ അമ്യുസ്മെന്റ് റൈഡുകളും ഒരുക്കിയിട്ടുണ്ട്, കൂടാതെ വിവിധ സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്.