ഇടുക്കി: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പാലത്തിന്റെ കൈവരി തകര്‍ത്തു മുന്ന് വശം പുഴയിലേക്ക് പതിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അടിമാലിക്ക് സമീപം 10-ാം മൈലില്‍ സന്ധ്യയോടെയായിരുന്നു അപകടം.
ഷേണായി പാലത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് പാലത്തിന്‍റെ കാമ്പുകള്‍ തകര്‍ത്ത് മുന്ന് വശം പുറത്തേക്ക് നീങ്ങിയെങ്കിലും ഭാഗ്യം കൊണ്ട് വൻ അപകടം ഒഴിവായി. ബസ് പാതി പാലത്തിനുമുകളില്‍ തന്നെ നിലകൊണ്ടതിനാല്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി.
അപകടത്തിൽ മൂന്നു പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും ചെറുതായി പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഉടുമല്പേട്ടയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിലാണ് അപകടം സംഭവിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.