വായ്പയിൽ എടുത്തിരിക്കുന്ന ഒരു വാഹനം, വായ്പാ സ്ഥാപനത്തിന്റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്താമോ? Loaned vehicle modification

Section 52 (5)മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച് വായ്പയിൽ എടുത്ത വാഹനത്തിന്റെ ശരിയായ ഉടമസ്ഥൻ ഫിനാൻസ് കമ്പനിയാണ്. അതുകൊണ്ട്തന്നെ ഫിനാൻസ് കമ്പനിയുടെ അനുമതി ആവശ്യമാണ്..

…………………………………………………..

വാഹനത്തിൽ രൂപമാറ്റം നടത്തുന്നത് ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടതാണോ?

വാഹന നിർമാണ കമ്പനിയുടെ സ്പെസിഫിക്കേഷൻ അനുസരിച്ചാണ് ഇൻഷുറൻസ് തുക നിശ്ചയിച്ചിട്ടുള്ളത്. ഇൻഷുറൻസ് കമ്പനിയെ അറിയിക്കാതെ രൂപമാറ്റം നടത്തിയ വാഹനത്തിന്റെ ഇൻഷുറൻസ് ക്ലെയിം ലഭിക്കുവാൻ തർക്ക സാധ്യതയുണ്ട്.

…………………………………………………..

വാഹന ഉടമയ്ക്ക് തന്റെ ഇഷ്ടപ്രകാരം അനുമതിയില്ലാതെ വാഹനത്തിന്റെ രൂപമാറ്റം നടത്തുവാനുള്ള അവകാശം ഉണ്ടോ?

അവകാശം ഇല്ല. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 52, മോട്ടോർ വെഹിക്കിൾസ് റൂൾസ് 96 & 103 പ്രകാരവും

രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ വാഹനത്തിന്റെ രൂപമാറ്റം നടത്തുവാൻ പാടുള്ളതല്ല. അനുമതിയില്ലാതെ രൂപമാറ്റം നടത്തിയ വാഹനം ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ ലൈസൻസ് അധികാരികൾക്ക് പിടിച്ചെടുക്കാവുന്നതാണ്.

…………………………………………………….

വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുന്നതിന് അനുമതി ആവശ്യമുണ്ടോ?

വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുന്നതിന് അധികാരികളുടെ അനുമതി ആവശ്യമില്ല. എന്നാൽ റീ- രജിസ്ട്രേഷൻ സമയത്ത് ഒറിജിനൽ സീറ്റിംഗ് കപ്പാസിറ്റി കാണിക്കേണ്ടതാണ്. KHC 330-1998

…………………………………..തയ്യാറാക്കിയത്

Adv. Mohanan K. B

9847445075

One thought on “വായ്പയിൽ എടുത്തിരിക്കുന്ന ഒരു വാഹനം, വായ്പാ സ്ഥാപനത്തിന്റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്താമോ? Loaned vehicle modification

  1. നിങ്ങളുടെ ലേഖനം വളരെ വിശദമായി വിവരിക്കുന്നുണ്ട്. എന്നാൽ, ഫിനാൻസ് കമ്പനിയുടെ അനുമതി എടുക്കുന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാമോ? ഇൻഷുറൻസ് ക്ലെയിം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. വാഹനത്തിന്റെ രൂപമാറ്റം നടത്തുന്നതിനെക്കുറിച്ചുള്ള നിയമങ്ങൾ വ്യക്തമാക്കിയത് നല്ലതാണ്. എന്നാൽ, ഇത് പാലിക്കാത്തവർക്കുള്ള പ്രത്യാഘാതങ്ങൾ കൂടുതൽ വിശദമാക്കാമോ? സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗപ്രദമാണ്. എന്നാൽ, ഇത് എങ്ങനെ പ്രായോഗികമായി നടപ്പാക്കുന്നുവെന്ന് വ്യക്തമാക്കാമോ? നിങ്ങളുടെ അഭിപ്രായം എന്താണ്?

Leave a Reply

Your email address will not be published. Required fields are marked *