- മൂന്നാര്‍: മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ വീണ്ടും കടുത്ത ശൈത്യത്തിലേക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പെട്ടി, ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് പ്രദേശങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയി താഴ്ന്നു. ഇതോടെ പ്രദേശത്ത് തണുത്ത മഞ്ഞുപാളികള്‍ വ്യാപകമായി പതിഞ്ഞു.
സെവന്‍മല, ദേവികുളം, നല്ലതണ്ണി പ്രദേശങ്ങളില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞതായി റിപ്പോര്‍ട്ടുചെയ്തു. പുല്‍മേടുകള്‍ മുഴുവന്‍ മഞ്ഞുകൊണ്ട് മൂടപ്പെട്ടതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കും വർധിച്ചു.
വരാനിരിക്കുന്ന ദിവസങ്ങളില്‍ താപനിലയും കൂടുതൽ താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.