കർഷകർക്ക് ആശ്വാസം: ഈടില്ലാതെ ലഭിക്കുന്ന വായ്പയുടെ പരിധി 2 ലക്ഷമായി

  • കർഷകർക്ക് ആശ്വാസം: ഈടില്ലാതെ ലഭിക്കുന്ന വായ്പയുടെ പരിധി 2 ലക്ഷമായി

ഈടില്ലാതെ ലഭിക്കുന്ന കാർഷിക വായ്പയുടെ പരിധി 1.6 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി ഉയർത്തി കർഷകർക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് 2025 ജനുവരി ഒന്നിനകം പ്രാബല്യത്തിൽ വരും. വർധിച്ച പണപ്പെരുപ്പവും കാർഷിക ചെലവ് വർദ്ധിച്ചതും കണക്കിലെടുത്താണ് കർഷകർക്ക് അനുകൂലമായ തീരുമാനം ആർബിഐ സ്വീകരിച്ചത്.

 

നിലവിൽ ഇതുവരെ കർഷകർക്ക്, ബാങ്കുകൾ ഈടില്ലാതെ 1.6 ലക്ഷം രൂപ വരെ കാർഷിക വായ്പയായി നല്കുന്നുണ്ട്. 2010-ൽ നിശ്ചയിച്ച ഒരു ലക്ഷം രൂപയിൽ നിന്ന് 2019 ലാണ് പരിധി 1.6 ലക്ഷം രൂപയായി ഉയർത്തിയത്. പുതിയ തീരുമാനം അംഗീകൃത വായ്പാ സംവിധാനത്തിൽ ചെറുകിട കർഷകരുടെ പരിരക്ഷ വർദ്ധിപ്പിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

ബാങ്കിന്റെ ഈ തീരുമാനം കർഷകർക്ക് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കാർഷിക മേഖലയിലെ വളർച്ചയ്ക്ക് ബാങ്കിന്റെ ഈ തീരുമാനം സഹായകരമാകുമെന്നും കരുതപ്പെടുന്നു.

#AgricultureLoans
#RBI
#FinancialSupport
#CollateralFreeLoans
#AgriculturalLoans
#FarmersSupport
#RBIUpdates
#FinancialNews
#EconomyNews

Leave a Reply

Your email address will not be published. Required fields are marked *