ഇടുക്കി പൂപ്പാറയിൽ പടുതാകുളത്തിൽ വീണൊന്നര വയസുകാരൻ മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശ് സ്വദേശിയായ ദശരഥിന്റെ മകൻ ശ്രേയസ് രാജാണ് മരിച്ചത്.
കൃഷിയിടത്തിലെ ഷെഡിൽ ഉറങ്ങാൻ വിട്ടശേഷം മാതാപിതാക്കൾ ജോലിക്കായി പോയതായിരുന്നു. എന്നാൽ, രാവിലെ 11 മണിയോടെ തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ പൂപ്പാറ ഏലത്തോട്ടത്തിലെ പടുതാകുളത്തിൽ നിന്നാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.