പാലക്കാട് വണ്ടാഴി ഏറാട്ടുകുളമ്പ് സ്വദേശി കൃഷ്ണകുമാർ (52) ഭാര്യ സംഗീത (47) എന്നിവരാണ് ദാരുണാന്ത്യം ഏറ്റത്. പ്രാഥമിക നിഗമന പ്രകാരം, കൃഷ്ണകുമാർ തന്റെ പിതാവിന്റെ മുന്നിൽ വച്ച് എയർ ഗൺ ഉപയോഗിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോർട്ട്.
പോലീസിന് ലഭിച്ച വിവരം പ്രകാരം, കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം കൃഷ്ണകുമാർ വണ്ടാഴിയിലെ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയശേഷം, എയർ ഗൺ ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഗീത അധ്യാപികയായിരുന്നു, ഇവർ കോയമ്പത്തൂരിൽ താമസിക്കുകയായിരുന്നു. രണ്ടു പെൺമക്കളുമൊത്തായിരുന്നു അവിടെയുള്ള താമസം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നു.