ഇടുക്കി: ഇരുചക്രവാഹന തട്ടിപ്പ് കേസിലെ പ്രതിയുമായി യാതൊരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി. ഒരു പാവപ്പെട്ട കുടുംബത്തിന് ഭവന നിർമാണ സഹായം അഭ്യർത്ഥിച്ചതൊഴിച്ചാൽ, പ്രതിയായ അനന്തു കൃഷ്ണനുമായി വ്യക്തിപരമായോ സ്റ്റാഫ് അംഗങ്ങളോ സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് എംപി വ്യക്തമാക്കി.
അഭ്യർത്ഥനയെ തുടർന്ന് ഭവന നിർമ്മാണത്തിനായി ആവശ്യമായ 7 ലക്ഷം രൂപ പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് കൈമാറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് അനന്തു കൃഷ്ണനെതിരെ കേസോ ആരോപണങ്ങളോ ഉണ്ടായിരുന്നില്ല.
എൻ.ജി.ഒ കോൺഫെഡറഷന്റെ പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ രാഷ്ട്രീയവൽക്കരണ ശ്രമങ്ങൾ അസാധുവാണെന്നും മന്ത്രിമാരടക്കം നിരവധി ഇടത് നേതാക്കൾ ഈ സംഘടനയുടെ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും എംപി കൂട്ടിച്ചേർത്തു. കോൺഗ്രസ് കമ്മിറ്റികൾ ഇതുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.