ന്യൂഡൽഹി: ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുപ്രധാന അവസരം. ഇന്ത്യ പോസ്റ്റൽ വകുപ്പ് ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികകളിലേക്ക് 21,413 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 3
യോഗ്യരായ ഉദ്യോഗാർഥികൾക്ക് മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കേരളത്തിൽ 1,835 ഒഴിവുകൾ
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകൾ നിലവിലുണ്ടെങ്കിലും, കേരളത്തിൽ മാത്രം 1,835 ഒഴിവുകളുണ്ട്. അപേക്ഷിക്കുന്നതിന് എഴുത്ത് പരീക്ഷ ആവശ്യമില്ല, ഇതിന് പകരം സിസ്റ്റം-ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത & പ്രായപരിധി
- പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
- 18നും 40നും ഇടയിൽ പ്രായമുള്ളവർ അപേക്ഷിക്കാം.
- ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.
അപേക്ഷ ഫീസ് & ഇളവുകൾ
- 100 രൂപ ആണ് അപേക്ഷ ഫീസ്.
- നെറ്റ്ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് വഴി ഫീസ് അടയ്ക്കാം.
- സ്ത്രീകൾ, SC/ST വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർമാർ എന്നിവർക്കു ഫീസ് ഒഴിവാക്കി.
തിരഞ്ഞെടുപ്പ് പ്രക്രിയ
- മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
- ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ ഡോക്യുമെന്റ് വെരിഫിക്കേഷനും, ആവശ്യമെങ്കിൽ മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിനും വിധേയരാകേണ്ടതുണ്ട്.
അപേക്ഷിക്കേണ്ട വിധം
1️⃣ indiapostgdsonline.gov.in സന്ദർശിക്കുക
2️⃣ ‘Register’ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി അക്കൗണ്ട് സൃഷ്ടിക്കുക
3️⃣ Login ചെയ്ത് അപേക്ഷ ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകുക
4️⃣ ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യുക
5️⃣ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
6️⃣ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓദ്യോഗിക വിജ്ഞാപനം (Notification) പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. ഇത് പോലെ പരീക്ഷ ഇല്ലാത്ത ഒരു അവസരം നഷ്ടമാക്കാതെ ഉപയോഗപ്പെടുത്താൻ നോക്കൂ! ✅