അടിച്ചാൽ വീട്ടിൽകയറി തല അടിച്ച് പൊട്ടിക്കും, പറഞ്ഞുവിടുന്ന തലയ്ക്കും കിട്ടും ‘; CPMനെതിരേ പി.വി അൻവർ pv anvar latest news malayalam

മലപ്പുറം: സിപിഎമ്മിനെതിരെ ശക്തമായ വിമർശനവുമായി പിവി അൻവർ. അക്രമ ശ്രമങ്ങൾക്ക് നേരിട്ട് മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി നേരിട്ട് തിരിച്ചടിക്കുമെന്നും, ഇത് സിപിഎം നേതാക്കൾക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പ്രവർത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യർത്ഥന പറയുകയാണ്. നിങ്ങൾ മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും യുഡിഎഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും. തടിക്ക് ബോധമുണ്ടായിരിക്കണം. അതിൽ ഒരു തർക്കവുമില്ല. നിങ്ങൾ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്പ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ തലക്ക് അടിക്കുള്ളൂ. ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല ഞാൻ പഠിച്ചിട്ടുള്ളത്. മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളത്” – പിവി അൻവർ പ്രസ്താവനയിൽ വ്യക്തമാക്കി.

മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ നടന്ന അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. നേരത്തെ യുഡിഎഫിന്റെ ഭരണം എൽഡിഎഫിന് കൈമാറിയിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചതിന് പിന്നാലെയാണ് പിവി അൻവറിന്റെ ഈ കടുത്ത പ്രതികരണം.

പഞ്ചായത്ത് തലത്തിൽ ഉണ്ടായ ഈ രാഷ്ട്രീയ നീക്കങ്ങൾക്കിടയിലും പിവി അൻവറിന്റെ പ്രസ്താവന സിപിഎമ്മിന് നേരിയ വെല്ലുവിളിയായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *