മസ്റ്ററിംഗ് ചെയ്യാത്ത 3 ലക്ഷം പേരുടെ സൗജന്യ റേഷൻ നിർത്തി Ration card mustering ration card mustering

കേരളത്തിൽ മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ട 3 ലക്ഷം പേരുടെ സൗജന്യ റേഷൻ വിതരണം താൽക്കാലികമായി നിർത്തി. ഇതുവരെ മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കാത്തവരെയാണ് ഒഴിവാക്കിയത്. റേഷൻ കാർഡിൽ പേരുണ്ടെങ്കിലും, മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ വിഹിതം ലഭിക്കില്ല. പൊതുവിതരണ വകുപ്പിന്റെ കടുത്ത നിയന്ത്രണത്തിന്റെ ഭാഗമായാണ് ഈ നടപടി.

മസ്റ്ററിംഗ് നിർബന്ധമാക്കി സർക്കാർ 

2024 മാർച്ചിൽ ആരംഭിച്ച മസ്റ്ററിംഗ് നടപടികൾ സർക്കാർ വേഗത്തിലാക്കി. ഇതിനായി മൂന്നു തവണ സമയം നീട്ടി നൽകിയെങ്കിലും, നിർദ്ദിഷ്ട സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവർ ഒഴിവാക്കപ്പെട്ടു. വിദേശത്ത് താമസിക്കുന്നവരും, മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്നവരുമാണ് ഒഴിവാക്കപ്പെട്ടവരിൽ കൂടുതൽ.

പൊതുവിതരണവകുപ്പിന്റെ കണക്കുകൾ പ്രകാരം, 9.81 ലക്ഷം പേർ ഇപ്പോഴും മസ്റ്ററിംഗിന് വിധേയരാകാതെ തുടരുന്നു. കിടപ്പുരോഗികളുടെയും മറ്റും മസ്റ്ററിംഗ് റേഷൻ വ്യാപാരികളുടെ സഹായത്തോടെ നടത്തി. അതിന്റെ അടിസ്ഥാനത്തിൽ, നിർദ്ദിഷ്ട വിഭാഗത്തിൽ ഉൾപ്പെടുത്തിയവരുടെ റേഷൻ വിഹിതം നിർത്തി.

എൻ.ആർ.കെ. വിഭാഗം & മുൻഗണന കാർഡ്

മസ്റ്ററിംഗ് ചെയ്യാത്തവരുടെ പേരുകൾ എൻ.ആർ.കെ. (Non-Resident Kerala) വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ, ഇവർക്കു ഇനി മുതൽ സൗജന്യ റേഷൻ ലഭിക്കില്ല. എന്നിരുന്നാലും, ഇവരുടെ പേര് റേഷൻ കാർഡിൽ തുടരും. പിങ്ക് കാർഡുള്ള (Priority Household – PHH) ഓരോ അംഗത്തിനും 5 കിലോ ധാന്യം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *