നിയമപരമല്ലാതെയും വൃത്തിഹീനമായ രീതിയിലും പ്രവർത്തിച്ച നെല്ലിക്കുഴി നങ്ങലിപ്പടിയിലുള്ള താമാം കുഴിമന്തി കട ആരോഗ്യ ശുചിത പരിശോധനയെ തുടർന്നു പൊതു ആരോഗ്യ നിയമം 2023 പ്രകാരം അടച്ചു പൂട്ടി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർവിധാനം നെല്ലിക്കുഴി പ്രദേശത്ത് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി ഉണ്ടായത്.
പരിശോധനയിൽ വിവിധ ഹോട്ടലുകൾക്ക് പൊതു ആരോഗ്യമനിയമപ്രകാരംമുള്ള നോട്ടീസ് നൽകി. തുടർ നടപടി സ്വീകരിച്ച് വരുന്നു.