കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ അള്‍ട്രാവയലറ്റ് രശ്മികൾ പതിച്ചത് കോന്നിയില്‍… ഇടുക്കി മൂന്നാറിലെ അളവ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ അള്‍ട്രാവയലറ്റ് (UV) രശ്മികൾ രേഖപ്പെടുത്തിയത് കോന്നിയിൽ. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിരീക്ഷണ പ്രകാരം, കോന്നിയിൽ UV സൂചിക 10 എന്ന ഉയർന്ന നിരക്കിലാണ് രേഖപ്പെടുത്തിയത്. ഇത് ഗൗരവകരമായ മുൻകരുതലുകൾ ആവശ്യമായ യെല്ലോ അലേർട്ട്ജാ ഗ്രതാ നിലയിലേക്കാണ് നയിച്ചത്.

UV സൂചിക 8 മുതൽ 10 വരെ എത്തിയാൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ കൊട്ടാരക്കര (8), മൂന്നാർ (8), തൃത്താല (8), പൊന്നാനി (8) എന്നിങ്ങനെയുള്ള പ്രദേശങ്ങളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.

യെല്ലോ അലേർട്ട്ജാ ഗ്രത പ്രഖ്യാപിച്ച സ്ഥലങ്ങൾ:

UV സൂചിക 6-7 പരിധിയിൽ എത്തുന്ന ഇടങ്ങളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കണമെന്ന നിർദ്ദേശമുണ്ട്. ചങ്ങനാശേരി (7), ചെങ്ങന്നൂർ (7), ഒല്ലൂർ (7), കളമശേരി (5) എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ മഞ്ഞ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

റെഡ് അലര്‍ട്ട് ഇല്ല

UV സൂചിക 11നു മുകളിലെത്തിയാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടതാണെങ്കിലും, നിലവിൽ സംസ്ഥാനത്ത് എവിടെയും അതിന്റെ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.

ജാഗ്രതാനിർദ്ദേശങ്ങൾ:

– പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ UV സൂചിക ഉയർന്ന നിലയിലായിരിക്കും. ആ സമയത്ത് നേരിട്ട് സൂര്യപ്രകാശം പരമാവധി ഒഴിവാക്കുക.

-പുറമെ ജോലിചെയ്യുന്നവർ, മത്സ്യബന്ധന തൊഴിലാളികൾ, ജലഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദ സഞ്ചാരികൾ, ചർമ്മരോഗങ്ങളും നേത്രരോഗങ്ങളും ഉള്ളവർ, കാൻസർ രോഗികൾ, പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവർ കൂടുതൽ ജാഗ്രത പാലിക്കണം.

– സുരക്ഷിതത്വം ഉറപ്പാക്കാൻ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ധരിക്കുക, ശരീരം മുഴുവൻ മറക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക, ആവശ്യമുള്ളപ്പോൾ തണലുള്ള ഇടങ്ങളിൽ വിശ്രമിക്കുക.

 

UV സൂചിക നിരീക്ഷണ കേന്ദ്രങ്ങൾ

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 14 സ്റ്റേഷനുകളിൽ നിന്ന് തത്സമയ UV സൂചിക നിരീക്ഷണം നടത്തുകയാണ്. ബേപ്പൂർ, മാനന്തവാടി, ധർമ്മടം, ഉദുമ, തിരുവനന്തപുരം എന്നിവിടങ്ങളിലെ UV നില കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

UV കിരണങ്ങൾ ദീർഘനേരം ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിന്രോ, ത്വക്ക് രോഗങ്ങൾക്ക്,  നേത്രസംബന്ധമായ പ്രശ്നങ്ങൾക്ക്, അനേകം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. അതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച്‌ ആരോഗ്യപരമായ നടപടികൾ കൈക്കൊള്ളണമെന്ന് അധികൃതർ നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *