ഇടുക്കി: കരിമണ്ണൂരിൽ ലൈംഗിക ഉത്തേജക ഗുളികകൾ പൊടിച്ച് മുറുക്കാനിൽ ചേർത്ത് വിൽപ്പന നടത്തിയ കേസിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. പാട്ന സ്വദേശിയായ മുഹമ്മദ് താഹിറിനെ കരിമണ്ണൂർ പൊലീസ് പിടികൂടി.
കരിമണ്ണൂർ ബീവറേജസ് ഔട്ട്ലെറ്റിനു സമീപമുള്ള മുറുക്കാൻ കടയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് വയാഗ്ര ഗുളികകളും മറ്റ് വിവിധ ഉത്തേജക മരുന്നുകളും, ഉറക്കഗുളികകളും കണ്ടെത്തിയത്.
ഗുളികകൾ മുറുക്കാനിൽ ചേർത്ത് ഉപയോഗിക്കാൻ നൽകിയിരുന്നതായി താഹിർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൂടാതെ, നിരോധിത ലഹരിവസ്തുക്കളായ ഹാൻസ്, കൂൾ എന്നിവയും കടയിൽ നിന്ന് പിടിച്ചെടുത്തു.
ബിഹാറിൽ നിന്ന് 40 വർഷം മുമ്പ് കേരളത്തിലെത്തിയ 60 വയസുകാരനായ താഹിർ വിവിധ ജോലികൾ ചെയ്തിരുന്നുവെന്നും ഇപ്പോൾ കോട്ടയം പാലാ കരൂരിൽ താമസിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.