വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങി, സ്റ്റാറ്റസ് വിഭാഗത്തിലൂടെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ

വാട്ട്‌സ്ആപ്പിന്റെ സ്റ്റാറ്റസ് വിഭാഗത്തിലൂടെ ഇനി മുതൽ പരസ്യങ്ങൾ പ്രദർശിപ്പിക്കപ്പെടും. ഇതോടെ മെറ്റയുടെ സാമ്പത്തിക ലഭ്യത വർധിപ്പിക്കാനാണ് ലക്ഷ്യം. “Sponsored Content” എന്ന പേരിലാണ് ഈ പരസ്യങ്ങൾ കാണിക്കുന്നത്. ഉപയോക്താക്കളുടെ സ്റ്റാറ്റസ് ലിസ്റ്റിനിടയിലാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക.

മുൻപ് വാട്ട്‌സ്ആപ്പിൽ പരസ്യങ്ങൾ ഇല്ലായിരുന്നെങ്കിലും, വരുമാനമാർഗ്ഗം കണ്ടെത്തുന്നതിനുള്ള മെറ്റയുടെ നീണ്ടകാല പരിശ്രമങ്ങൾക്കാണ് ഇപ്പോഴത്തെ പ്രഖ്യാപനം. തിങ്കളാഴ്ച മെറ്റ അവതരിപ്പിച്ച ഫീച്ചറുകൾ ഇനിപ്പറയുന്നവയാണ്:

🔹 ചാനൽ സബ്സ്ക്രിപ്ഷൻ – ഉപയോക്താക്കളിൽ നിന്ന് ചാനൽ ഉടമകൾക്ക് പണം ഈടാക്കാൻ സാധിക്കും.
🔹 പ്രമോട്ടഡ് ചാനലുകൾ – Explore സെക്ഷനിൽ ആളുകൾക്ക് കൂടുതൽ ശ്രദ്ധിക്കാവുന്ന രീതിയിൽ ചാനലുകൾ പ്രദർശിപ്പിക്കും.
🔹 സ്റ്റാറ്റസ് പരസ്യങ്ങൾ – ഉപയോക്താക്കളുടെ സ്റ്റാറ്റസിനിടയിൽ Sponsored content ആയി പരസ്യങ്ങൾ.

പരസ്യങ്ങൾ എങ്ങനെ ടാർഗറ്റ് ചെയ്യുന്നു?
വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് ലഭിക്കുന്ന പരിമിത വിവരങ്ങൾ, ഉപയോക്താവിന്റെ നഗരം, ഭാഷ, ഫോളോ ചെയ്യുന്ന ചാനലുകൾ, പരസ്യങ്ങളോടുള്ള പ്രതികരണം തുടങ്ങിയവയാണ് അടിസ്ഥാനമായി ഉപയോഗിക്കുന്നത്.

ഉപയോക്താവ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്‌സ്ആപ്പുമായി അക്കൗണ്ട് സെന്റർ വഴി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, ആ പ്ലാറ്റ്ഫോമുകളിലെ ഡേറ്റയും വാട്ട്‌സ്ആപ്പിലെ പരസ്യങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കപ്പെടും.

എന്നിരുന്നാലും, ഫോൺ നമ്പറുകൾ പരസ്യദാതാക്കളുമായി പങ്കുവെക്കില്ല, മെസ്സേജുകൾ, കോളുകൾ, ഗ്രൂപ്പ് ആക്ടിവിറ്റി എന്നിവയും പരസ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്നും, എല്ലാം എൻക്രിപ്റ്റഡ് ആണെന്നുമാണ് കമ്പനി ഉറപ്പുനൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *