Headlines

രാജാക്കാട് ഏലത്തോട്ടത്തിൽ 32കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Idukki news, Rajakkad news, Chemmanar accident, young man found dead, estate fall death, Kerala latest news, Udumbanchola police, Idukki tragic incident, estate accident, Kerala breaking news

രാജാക്കാട്: ചെമ്മണ്ണാറിന് സമീപം ഏലത്തോട്ടത്തിൽ 32കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി തടത്തിപ്ലാക്കൽ ബിനു എന്ന ജോൺസനാണ് മരിച്ചത്.

രാത്രിയിൽ പുറത്തിറങ്ങി ഏലത്തോട്ടത്തിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാൽ വഴുതി 20 അടിയോളം താഴ്ചയിലേക്ക് വീണതാകാമെന്നതാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തെത്തിയ ഉടുമ്പൻചോല പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *